6/10/14

സത്യാവസ്ഥ

www.ssustirurmalayalam.blogspot.com
ഉരുകിയൊലിക്കുകയാണ്
വേദനകളത്രയും ഗുരോ
രാത്രിയിലങ്ങ് പലായനം ചെയ്തു
അനോമാനദി കടന്നു
ബോധിത്തണലില് തനിച്ചിരുന്ന്
നിശബ്ദമായ്
സമാധാനത്തെത്തേടി
(ഇതു തന്നെയത്രേ സത്യം)
ഇല്ല ഞങ്ങള്ക്കു മോചനം
ബന്ധിതം കൈകാലുകള്
പിടിച്ചിട്ടതാണു ഞങ്ങളെ
വഴികള് തെറ്റിപ്പോവുന്ന
കരിങ്കോട്ടയില്
എന്നു ശാന്തിയിവിടെ
വെയില് ശാഖികള്തന്
കീഴില് നിലവിളികളില്
ഞങ്ങളെരിയുമ്പോള്?
--- ഷിബിന്‍ ദാസ് (2013-2015)---

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള് മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.