മലയാള വിഭാഗം
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പ്രാദേശിക കേന്ദ്രം തിരൂർ
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പ്രാദേശിക കേന്ദ്രമാണ്
തിരുന്നാവായയിൽ സ്ഥിതിചെയ്യുന്നത്. 1993- ല്‍ എറണാകുളം ജില്ലയിലെ കാലടിയിൽ സ്ഥാപിതമായ സംസ്കൃത സർവകലാശാല പ്രമുഖദാർശനികനും സന്ന്യാസിയുമായിരുന്ന
ആദി ശങ്കരാചാര്യരുടെ പേരിലാണ് അറിയപ്പെടുന്നത്. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല യുടെ പ്രധാന ലക്ഷ്യങ്ങൾസംസ്കൃതത്തിന്റെ വിവിധ ശാഖകൾ, ഭാരതസംസ്കാരം, ഭാരതീയ ഭാഷകൾ, ഭാരതീയതത്വജ്ഞാനം, കല , വിദേശ ഭാഷകൾ,സാമൂഹ്യശാസ്ത്രം എന്നീ മേഖലകളിൽ വിജ്ഞാനം പകരുക എന്നതാണ്. കൂടാതെ സംസ്കൃതഭാഷയുടെ പഠനവും അതിലെ ഗവേഷണവും പ്രോത്സാഹിപ്പിക്കുക, സംസ്കൃതത്തെ പരിപോഷിപ്പിക്കുന്ന മറ്റു ഭാഷകളെ ദേശീയ-അന്തർദേശീയ തലങ്ങളിൽ അഭിവൃദ്ധിപ്പെടുത്തുക എന്നിവയും പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പെടുന്നു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സംസ്കൃതത്തിലും ഇതരഭാഷകളിലുമുള്ള രചനകൾ പ്രസിദ്ധീകരിക്കുകയും ഗ്രന്ഥങ്ങൾ ശേഖരിച്ച് സംരക്ഷിക്കുകയും ചെയ്യുന്നു. സർവകലാശാലയുടെ -----ല്‍ നിലവില്‍ വന്ന തിരുന്നാവായ പ്രാദേശിക കേന്ദ്രത്തില്‍ വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകൾ ലഭ്യമാണ്. പ്രമുഖ അദ്ധ്യാപകരുടെ സേവനവും മികച്ച ലെെബ്രറി സൗകര്യവും കമ്പ്യൂട്ടർ ലാബ്, സെമിനാർ ഹാളുകൾ, സ്മാർട്ട് റൂം തുടങ്ങിയ മറ്റ് സൗകര്യങ്ങളും സ്ഥാപനത്തിലുണ്ട്.
തിരൂര്‍ പ്രാദേശിക കേന്ദ്രം ആരംഭിച്ച നാള്‍ മുതല്‍ നിലവിലുള്ളതാണ് മലയാള വിഭാഗം. എം. എ. മലയാളം കോഴ്സാണ് മലയാള വിഭാഗത്തിലൂടെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുന്നത്. ഈ ബിരുദാനന്തര ബിരുദ
കോഴ്സ് ക്രെഡിറ്റ് അടിസ്ഥാനത്തില്‍ മൂല്യ നിര്‍ണ്ണയം നടത്തുന്നതും നാല് സെമസ്റ്ററുകള്‍ അടങ്ങിയതുമാണ്.
• സെമസ്റ്റര്‍ ഒന്ന്:- മുതല്‍ വരെ
• സെമസ്റ്റര്‍ രണ്ട്:- മുതല്‍ വരെ
• സെമസ്റ്റര്‍ മൂന്ന്:- മുതല്‍ വരെ
• സെമസ്റ്റര്‍ നാല്:- മുതല്‍ വരെ
എം. എ. മലയാളത്തിനായി അനുവദിച്ചിരിക്കുന്ന ഇരുപത് സീറ്റുകളിലേക്ക് യൂണിവേഴ്സിറ്റി നടത്തുന്ന എന്‍ട്രന്സ് പരീക്ഷയെ അടിസ്ഥാനമാക്കിയാണ് പ്രവേശനം നല്‍കുന്നത്. ഡിഗ്രീ കോഴ്സ് വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്. തുടര്‍ന്ന് ഇന്‍റര്‍വ്യൂ സമയത്ത് മാര്‍ക്ക് ലിസ്റ്റുകളും സര്‍ട്ടിഫിക്കറ്റുകളും ഹാജറാക്കി പ്രവേശനം നേടാം.